We
acquired this video from a person named Joseph from the town of
Kolenchery in Ernakulam district, Kerala, India. Mr. Joseph is a retired
architect, now residing peacefully in his house in Kolenchery. (Cant
reveal much more details, thank you).
He
got stunned for a second. The plot is protected with walls on four
sides and a locked gate. Also, their doberman would bark out loud even
if someone passes through the concrete road in front of their house.
Also, the plot is not well kept since ages and home to many many
reptiles. Then how?
Mr.
Joseph called their servant and told him to have a close look at the
plot with a torch. Around the time he and his servant got there, there
was nothing to be found. Mr. Joseph went back to bed, but couldn't sleep
due to that strange vision. After struggling for sometime in his bed,
Mr. Joseph decided to take another look at his plot. Then the time was
around 4 AM. He slowly pulled his curtain and watched carefully, there
he is. Mr. Joseph can see his torso clearly, thanks to the street light.
Mr. Joseph moved back and took his phone. He was about to call the
police, but right now he is having some strange feelings and unable to
make a decision at that point.
He
stood on his bed for almost 15 minutes with phone dialed 100. Now the
time is 4:10, he pulled the curtain to check once more and no, that
strange man is nowhere to be found. He went back to bed with a sigh. But
that was just a beginning.
Mr.
Joseph had this same experience following night and at the very next
day, he presented this issue upon his family. From the image which Mr.
Joseph described, an aunt of his stated that, the man is Mr. Joseph's
late grandpa, who died there. She added, his ghost might be visiting him
regularly to make him rethink about his decision to sell that land. He
laughed that off first. But after that night, even he started to believe
that, its his grandpa's ghost. So he decided to make a video of this
occurrence using his phone, so his sons will believe him.
This was the video taken using Mr. Joseph's phone.
Mr. Joseph said, he could see him with his own eyes but nothing is captured on his video. We marked the place where that 'ghost' used to stand but due to the low clarity and light conditions, this video is totally worthless.
Mr. Joseph is not available for any updates right now.
എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ നിന്നുള്ള ജോസഫ് എന്നൊരു വ്യക്തിയുടെ അനുഭവമാണിത്. (കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാകില്ല)
ഇദ്ദേഹത്തിന്‍റെ വീടിന്‍റെ നേരെ എതിര്‍വശം, പോക്കറ്റ് റോഡിന്‍റെ അപ്പുറത്തായി ഒരു ഒഴിഞ്ഞ പറമ്പുണ്ട്. പണ്ട് അമ്മയുടെ തറവാട്ട് വീട് നിന്നിരുന്ന സ്ഥലമായിരുന്നു അന്ന്, വീടൊക്കെ പണ്ടേ പൊളിച്ച് കളഞ്ഞിരുന്നു. അവരുടെ മരണശേഷം ജോസഫിനാണ് ആ ഭൂമി ലഭിച്ചത്. ആരും നോക്കാനില്ലാതെ കാട് പിടിച്ചു കിടക്കുന്നത് കൊണ്ട് ആ സ്ഥലം വിറ്റ് കളയാനായിരുന്നു ജോസഫ് തീരുമാനിച്ചിരുന്നത്.
മാര്‍ച്ച് 1, അര്‍ദ്ധരാത്രി. എന്തോ ശാരീരിക പ്രശ്നങ്ങള്‍ കാരണം ജോസഫിന് ശരിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. ഏതാണ്ട് മൂന്ന് മണിയോടെ ബാത്ത്റൂമില്‍ പോയിട്ട് വരുമ്പോഴാണ് ജോസഫ് അറിയാതെ പുറത്തേക്ക്, ആ പറമ്പിലേക്ക് നോക്കുന്നത്. പെട്ടെന്ന് തന്നെ ഒരു രൂപത്തില്‍ ജോസഫിന്‍റെ കണ്ണുടക്കി. പറമ്പിനകത്ത്, മതിലിന് അപ്പുറത്തായി ആരോ തെങ്ങില്‍ ചാരി തന്നെയും നോക്കി നില്‍ക്കുന്നു. ജോസഫ് ഒന്നുകൂടെ കണ്ണ് തിരുമ്മി നോക്കി, അതൊരു തോന്നല്‍ അല്ല. ശരിക്കും അവിടെ ഒരാള്‍ നില്‍ക്കുന്നുണ്ട്.
നാല് ഭാഗത്ത് മതിലും, ലോക്കിട്ട ഗെയിറ്റും കൂടാതെ ധാരാളം ഇഴജന്തുക്കളും ഉള്ള പറമ്പിനകത്ത് എങ്ങിനെ ഒരാള്‍ക്ക് ഈ സമയം നില്‍ക്കാനാകും? വീട്ടിലുള്ള ഡോബര്‍മാന്‍ ആണെങ്കില്‍ ആ റോഡിലൂടെ ആരെങ്കിലും പോയാല്‍പ്പോലും അവിടെ ചെവിതല കേള്‍പ്പിക്കില്ല, പക്ഷെ അന്ന് രാത്രി അത് ഒരു വട്ടം പോലും കുരച്ചിട്ടില്ല. ജോസെഫ് വേഗം തന്‍റെ ജോലിക്കാരനെയും വിളിച്ച് ടോര്‍ച്ചും എടുത്ത് ആ പറമ്പിലേക്ക് ചെന്ന് പരിശോദിച്ചു, ആളുടെ പൊടി പോലുമില്ല കണ്ട് പിടിക്കാന്‍. വീണ്ടും വന്ന് കിടന്നെങ്കിലും ഒരു സമാധാനവുമില്ല. കുറെ നേരം തിരിഞ്ഞും, മറിഞ്ഞും കിടന്ന ശേഷം ജോസെഫ് ഒന്നൂടെ പറമ്പിലേക്ക് നോക്കാന്‍ തീരുമാനിച്ചു. അങ്ങിനെ അയാള്‍, പതുക്കെ ഒരു മൂലയിലേക്ക് നീങ്ങി നിന്ന് കര്‍ട്ടന്‍ നീക്കി നോക്കി, അതാ അയാള്‍ അവിടെത്തനെ ഉണ്ട്. ജോസഫിന് ആകെ ഭയമായി, വേഗം തന്നെ ജോസെഫ് ഫോണെടുത്ത് പോലീസിനെ വിളിക്കാന്‍ തുടങ്ങി. പക്ഷെ എന്തോ ഒരു ബുദ്ധിമുട്ട്, ഒട്ടും ഒരു സമാധാനം തോന്നുന്നില്ല. ഫോണും കയ്യില്‍പ്പിടിച്ച് ജോസെഫ് കുറെ നേരം ബെഡില്‍ നിസ്സഹായനായി ഇരുന്നു. ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം നാല് മണി, ജോസെഫ് ഒന്നുകൂടെ എഴുന്നേറ്റ് ജനല്‍വഴി നോക്കി, ഇപ്പോള്‍ ആരെയും കാണുന്നില്ല. ആശ്വാസത്തോടെ ജോസഫ് ഉറങ്ങാന്‍ കിടന്നു.
പക്ഷെ പിറ്റേന്നും ഇതേ സമയം ജോസഫ് അവിടെ, അയാളെ കണ്ടു. വെളുപ്പിനെ മൂന്ന് മുതല്‍ നാല് വരെയുള്ള സമയം അയാളെ കാണാനാകും. അടുപ്പിച്ച് രണ്ട് ദിവസം കണ്ടതോടെ ജോസഫ്, ഈ വിഷയം വീട്ടുകരുടെ മുന്നില്‍ അവതരിപ്പിച്ചു. ഭൂരിഭാഗം പേരും ചിരിച്ച് തള്ളിയപ്പോള്‍, ആളുടെ രൂപം വര്‍ണ്ണിച്ചത് കേട്ട ഒരു അമ്മായി മാത്രമാണ് അത് സീരിയസ്സായി എടുത്തത്. അമ്മായി പറഞ്ഞത്, അത് ജോസഫിന്‍റെ മുത്തച്ഛന്‍, അഥവാ അമ്മയുടെ അച്ഛന്‍ ആണെന്നാണ്. ജോസെഫ് ആ സ്ഥലം വില്‍ക്കാന്‍ പോകുന്നത് കൊണ്ട്, അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പുള്ളി വന്നതായിരിക്കാം എന്നാണു അവരുടെ ന്യായം. പക്ഷെ ജോസെഫിന് അതിലൊന്നും വിശ്വാസമില്ല. പക്ഷെ മക്കള്‍ ആരും വിശ്വസിക്കാത്തത് കൊണ്ട്, അവരെ കാണിക്കാന്‍ ഒരു വീഡിയോ എടുക്കാന്‍ ജോസെഫ് തീരുമാനിച്ചു.
അങ്ങിനെ തന്‍റെ ഫോണില്‍ ജോസഫ് എടുത്ത വീഡിയോ ആണിത്. തന്‍റെ കണ്ണ് കൊണ്ട് കാണുന്നത് പോലെ, ആളെ, വീഡിയോയില്‍ വ്യക്തമായി കണ്ടില്ലാ എന്നാണു ജോസഫ് പറയുന്നത്. കൂടാതെ വെളിച്ചകുറവും, ക്ലാരിറ്റി പ്രശ്നങ്ങളും വേറെ. വീഡിയോ എടുത്ത ശേഷം അവിടെ എന്തോ കുഴപ്പം ഉണ്ടെന്ന് തന്നെയാണ് ജോസഫ് മനസ്സിലാക്കിയിരിക്കുന്നത്.